നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍,
എന്നില്‍ കുളിര്‍മഴയായ് പെയ്തിറങി..
ഒരിതള്‍ പൊഴിഞ്ഞെത്തുന്നൊരോര്‍മ്മയില്‍
എന്നെ തലോടിയ തൂവല്‍ പോലെ.

ജന്മജന്മാന്തരങളായ് നിന്നെ തേടിയലഞ്ഞൂ
ഞാന്‍ കണ്ടീല നിന്നെയൊരിടത്തും.
കണ്ടു നിന്റെ മധുമന്ദഹാസം പിന്നെ,
അതും എന്‍ സ്വപ്നങളില്‍ നിറം ചാര്‍ത്തി...

സ്വന്തമായ് നീ എന്റെ, എന്നു നിനച്ച്,
നിന്നെ പുല്‍കുവാനായ് ഓടിയടുത്ത വേളയില്‍...
അറിഞ്ഞൂ ഞാന്‍ ഇത് വെറും മിഥ്യ മാത്രം...
എന്‍ ഏകാന്ത സ്വപ്നത്തിന്‍ ഏട് മാത്രം...

ഇത് ഒരു റീസണിങ് ആണ്...

എന്തുകൊണ്ട് കപ്പലണ്ടി മിഠായി എന്ന പേര്???
എനിക്ക് കപ്പലണ്ടി മിഠായി ഇഷ്ടമാണ് അതുകൊണ്ട്....

ഏന്തിന്?
ചുമ്മാ എനിക്ക് ഇഷ്ടമുള്ളതെല്ലാം എഴുതാന്‍..(ശ്..ശ്.. ഇഷ്ടമില്ല്ലാത്തതും എഴുതും)

എപ്പൊള്‍?
എനിക്ക് ഇഷ്ടമുള്ളപ്പൊള്‍..

എങനെ?
ഐയ്യേ.. അതും അറിയില്ലെ?

I Din't create this template myself... All the credits to jackbook.com and wordpressthemed.com
I have made minor tweaks on the same.

Recent Posts