മാതൃത്വമെന്നതൊരനുഭൂതിയാണ്
അത് ഞാനറിഞതോ നിന്നിലൂടെ...
എന്നോമലേ നീ ഉണര്‍ത്തിയ പുളകങ്ങള്‍
എന്നുമീ അമ്മതന്‍ മനതാരില്‍ നിറയും.
നിന്‍ നിറചിരിയും, കൊച്ചു പിണക്കവും
ചെഞ്ചുണ്ട് കൊണ്ടുള്ള ചുടു ചുംബനങ്ങളും
കുഞ്ഞു വായിലേ വല്യ മൊഴികളും
അമ്മ മനസില്‍ വര്‍ണ്ണങ്ങള്‍ വിതറുന്നു
അവ്യക്ത മൊഴികള്‍ക്കു മധുരമുണ്ടെന്നും
നിന്റെ ശ്വാസത്തിന് താളമുണ്ടെന്നും
എന്റെ സ്വപ്നങ്ങള്‍ക്ക് ഭാവമുണ്ടെന്നും
എന്നെ പഠിപ്പിച്ചത് നീ തന്നെ കുഞ്ഞേ...
ഒരു പാതി മനം കൊണ്ട് നീ വളരുന്നത്
എന്നും ഞാന്‍ സ്വപ്നം കാണാറുണ്ടെങ്കിലും
മറുപാതി മനം കൊണ്ട് ഞാന്‍ ഭയക്കുന്നു
ഈ ലോകം നിന്നെ മാറ്റി മറിക്കുമോ?
നിഷ്കളങ്കത നിനക്കന്യമാകുമോ?
നന്മ തന്‍ ഉറവ നിന്നിലുണ്ടാകുമോ?
നീ മറക്കുമോ അമ്മതന്‍ താരാട്ട്?
നിന്‍ മനസില്‍ അമ്മയുണ്ടാകുമോ?
4:18 AM
9:51 AM
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍,
എന്നില്‍ കുളിര്‍മഴയായ് പെയ്തിറങി..
ഒരിതള്‍ പൊഴിഞ്ഞെത്തുന്നൊരോര്‍മ്മയില്‍
എന്നെ തലോടിയ തൂവല്‍ പോലെ.
ജന്മജന്മാന്തരങളായ് നിന്നെ തേടിയലഞ്ഞൂ
ഞാന്‍ കണ്ടീല നിന്നെയൊരിടത്തും.
കണ്ടു നിന്റെ മധുമന്ദഹാസം പിന്നെ,
അതും എന്‍ സ്വപ്നങളില്‍ നിറം ചാര്‍ത്തി...
സ്വന്തമായ് നീ എന്റെ, എന്നു നിനച്ച്,
നിന്നെ പുല്‍കുവാനായ് ഓടിയടുത്ത വേളയില്‍...
അറിഞ്ഞൂ ഞാന്‍ ഇത് വെറും മിഥ്യ മാത്രം...
എന്‍ ഏകാന്ത സ്വപ്നത്തിന്‍ ഏട് മാത്രം...
Posted In
കവിത
|
7
comments
|
edit