വരണ്ടുണങിയ ഭൂവില്‍ മഴ തന്റെ ആദ്യ ചുംബനങള്‍ നല്‍കവെ,
തന്റെ മഴത്തുള്ളികയ്യ്കള്‍ കൊണ്ടന്‍വന്‍ ആലിഗനം ചെയ്യവേ
പുളകിതയായി അവള്‍ , ഉന്മത്തയായി, നിത്യ കന്യതന്‍
മാദകഗന്ധം പരത്തി, പുതുമണ്ണിന്‍ ഗന്ധം.
നിത്യ സമാഗമ ലഹരികള്‍ നുണയാനായ്
ആറ്റുനോറ്റവള്‍ കാത്തിരുന്നു
ഒന്നല്ല ,രണ്ടല്ല ദിനമേറെ കഴിഞ്ഞിട്ടും
അവള്‍ അറിഞ്ഞീല വീണ്ടുമാ ലഹരി
ഓര്‍മ്മകള്‍ അവളില്‍ മിന്നി മറയവേ...
തപ്തനിശ്വാസങ്ങള്‍ ഉതിര്‍ന്നു വീണ്ടും
ആ നിശ്വാസചൂടില്‍ ഉരുകി തിളച്ചവള്‍
ഉഗ്ഗ്ര രൂപിണിയായി ,സംഹാര രുദ്രയായ്....
വേനലില്‍ കുളിരുമായ് എത്തുന്ന പുളകത്തിന്‍
ഓര്‍മകള്‍ അവളില്‍ ബാക്കി നിര്‍ത്തി
എങ്ങോ മറഞ്ഞു പോയ് ആ നിത്യ കാമുകന്‍
വിരഹദുഖം മാത്രം ബാക്കി നിര്‍ത്തി..
മാതൃത്വമെന്നതൊരനുഭൂതിയാണ്
അത് ഞാനറിഞതോ നിന്നിലൂടെ...
എന്നോമലേ നീ ഉണര്‍ത്തിയ പുളകങ്ങള്‍
എന്നുമീ അമ്മതന്‍ മനതാരില്‍ നിറയും.
നിന്‍ നിറചിരിയും, കൊച്ചു പിണക്കവും
ചെഞ്ചുണ്ട് കൊണ്ടുള്ള ചുടു ചുംബനങ്ങളും
കുഞ്ഞു വായിലേ വല്യ മൊഴികളും
അമ്മ മനസില്‍ വര്‍ണ്ണങ്ങള്‍ വിതറുന്നു
അവ്യക്ത മൊഴികള്‍ക്കു മധുരമുണ്ടെന്നും
നിന്റെ ശ്വാസത്തിന് താളമുണ്ടെന്നും
എന്റെ സ്വപ്നങ്ങള്‍ക്ക് ഭാവമുണ്ടെന്നും
എന്നെ പഠിപ്പിച്ചത് നീ തന്നെ കുഞ്ഞേ...
ഒരു പാതി മനം കൊണ്ട് നീ വളരുന്നത്
എന്നും ഞാന്‍ സ്വപ്നം കാണാറുണ്ടെങ്കിലും
മറുപാതി മനം കൊണ്ട് ഞാന്‍ ഭയക്കുന്നു
ഈ ലോകം നിന്നെ മാറ്റി മറിക്കുമോ?
നിഷ്കളങ്കത നിനക്കന്യമാകുമോ?
നന്മ തന്‍ ഉറവ നിന്നിലുണ്ടാകുമോ?
നീ മറക്കുമോ അമ്മതന്‍ താരാട്ട്?
നിന്‍ മനസില്‍ അമ്മയുണ്ടാകുമോ?
Posted In
കവിത
|
2
comments
|
edit