വരണ്ടുണങിയ ഭൂവില്‍ മഴ തന്റെ ആദ്യ ചുംബനങള്‍ നല്‍കവെ,
തന്റെ മഴത്തുള്ളികയ്യ്കള്‍ കൊണ്ടന്‍വന്‍ ആലിഗനം ചെയ്യവേ
പുളകിതയായി അവള്‍ , ഉന്മത്തയായി, നിത്യ കന്യതന്‍
മാദകഗന്ധം പരത്തി, പുതുമണ്ണിന്‍ ഗന്ധം.

നിത്യ സമാഗമ ലഹരികള്‍ നുണയാനായ്
ആറ്റുനോറ്റവള്‍ കാത്തിരുന്നു
ഒന്നല്ല ,രണ്ടല്ല ദിനമേറെ കഴിഞ്ഞിട്ടും
അവള്‍ അറിഞ്ഞീല വീണ്ടുമാ ലഹരി

ഓര്‍മ്മകള്‍ അവളില്‍ മിന്നി മറയവേ...
തപ്തനിശ്വാസങ്ങള്‍ ഉതിര്‍ന്നു വീണ്ടും
ആ  നിശ്വാസചൂടില്‍ ഉരുകി തിളച്ചവള്‍
ഉഗ്ഗ്ര രൂപിണിയായി ,സംഹാര രുദ്രയായ്....

 വേനലില്‍ കുളിരുമായ് എത്തുന്ന പുളകത്തിന്‍
ഓര്‍മകള്‍  അവളില്‍ ബാക്കി നിര്‍ത്തി
എങ്ങോ മറഞ്ഞു പോയ് ആ നിത്യ കാമുകന്‍
വിരഹദുഖം മാത്രം ബാക്കി നിര്‍ത്തി..

0 Responses to "മഴയെന്റെ കാമുകന്‍"

Post a Comment

Recent Posts