നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍,
എന്നില്‍ കുളിര്‍മഴയായ് പെയ്തിറങി..
ഒരിതള്‍ പൊഴിഞ്ഞെത്തുന്നൊരോര്‍മ്മയില്‍
എന്നെ തലോടിയ തൂവല്‍ പോലെ.

ജന്മജന്മാന്തരങളായ് നിന്നെ തേടിയലഞ്ഞൂ
ഞാന്‍ കണ്ടീല നിന്നെയൊരിടത്തും.
കണ്ടു നിന്റെ മധുമന്ദഹാസം പിന്നെ,
അതും എന്‍ സ്വപ്നങളില്‍ നിറം ചാര്‍ത്തി...

സ്വന്തമായ് നീ എന്റെ, എന്നു നിനച്ച്,
നിന്നെ പുല്‍കുവാനായ് ഓടിയടുത്ത വേളയില്‍...
അറിഞ്ഞൂ ഞാന്‍ ഇത് വെറും മിഥ്യ മാത്രം...
എന്‍ ഏകാന്ത സ്വപ്നത്തിന്‍ ഏട് മാത്രം...

7 Responses to ".: ഓര്‍മ്മകള്‍ :."

 1. തറവാടി Says:

  :)

 2. തറവാടി Says:

  :)

 3. സുനീഷ് തോമസ് / SUNISH THOMAS Says:

  ഇതുവരെ അവളെ വിടാറായില്ലേ?

 4. ശ്രീ Says:

  "സ്വന്തമായ് നീ എന്റെ, എന്നു നിനച്ച്,
  നിന്നെ പുല്‍കുവാനായ് ഓടിയടുത്ത വേളയില്‍...
  അറിഞ്ഞൂ ഞാന്‍ ഇത് വെറും മിഥ്യ മാത്രം...
  എന്‍ ഏകാന്ത സ്വപ്നത്തിന്‍ ഏട് മാത്രം..."

  കൊള്ളാം...
  :)

 5. Kuttappan Khan Says:

  This comment has been removed by the author.

 6. Kuttappan Khan Says:

  Hmnn...Good going friend..!

  Keep it up.Plz visit my blog too Iam a new comer here..!

 7. Kuttappan Khan Says:

  Hi friend

  I READ YOUR comment In my Chokklidog.blogspot

  Please keep reading,,Chokkli's Adventures is not a Bed time story..It is going to discuss some current affires as a story...

  Thank u for the comment..It is my energy...

Post a Comment

Recent Posts